സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 36720 രൂപ


കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലത്തെ പവന്റെ വിലയായ 36720 രൂപയാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്നലെ രഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഡിസംബര്‍ എട്ടിന് രേഖപ്പെടുത്തിയ 37280 രൂപയാണ്.
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് സ്വര്‍ണ വില നേരിയ തോതില്‍ ഉയര്‍ന്നു. ആഗോള വിപണികളില്‍ സ്വര്‍ണ്ണ നിരക്ക് ഇന്ന് ഉയര്‍ന്നു. സ്‌പോട്ട് സ്വര്‍ണം 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,836.54 ഡോളറിലെത്തി.