കോവിഡ് പ്രതിസന്ധി മറികടന്ന് വാഹന മേഖല; നവംബറില്‍ വില്പന കൂടി

മുംബൈ: കോവിഡ് പ്രതിസന്ധി മറിടകടന്ന് വാഹന മേഖല. യാത്രാവാഹനങ്ങളുടെ വില്പന കൂടി. 2019 നവംബറിനെ അപേക്ഷിച്ച് ഈ വര്‍ഷം 12.73 ശതമാനം വര്‍ധിച്ചു. 2,85367 യാത്രാവാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റത്. വാഹനനിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ടേഴ്‌സ്( എസ്.ഐ.എ.എം) ആണ് ഇക്കാര്യം പുറത്തുവിട്ടത്.
യാത്രാ, വാണിജ്യ വിഭാഗങ്ങളിലായി 19,09,372 വാഹനങ്ങളാണ് വിറ്റത്. 11.02 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കാറുകളുടെ വില്പനയില്‍ 10.5 ശതമാനവും വാനുകളുടെ വില്പനയില്‍ 8.23 ശതമാനവും രേഖപ്പെടുത്തി. നവംബറില്‍ ഇരുചക്രവാഹനങ്ങളുടെ വില്പനയില്‍ 13.43 ശതമാനവും രേഖപ്പെടുത്തി. 16,00379 ഇരുചക്രവാഹനങ്ങളാണ് വിറ്റത്.