ചെലവ് ചുരുക്കല്‍; ടാറ്റ മോട്ടോഴ്‌സില്‍ വീണ്ടും വി.ആര്‍.എസ്


രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വീണ്ടും വി.ആര്‍.എസ് പ്രഖ്യാപിച്ചു. ജനുവരി ഒമ്പതുവരെ അപേക്ഷിക്കാം. നാലുവര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് കമ്പനി വിആര്‍എസ് നടപ്പാക്കുന്നത്.
ചെലവുകുറച്ച് ലാഭംവര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 42597ഓളം ജീവനക്കാര്‍ക്കാരാണ് കമ്പനിയിലുള്ളത്. പദ്ധതിപ്രകാരം പകുതിയോളം ജീവനക്കാര്‍ വിആര്‍എസിന് അര്‍ഹരാണ്. അഞ്ചുവര്‍ഷമോ അതില്‍കൂടുതല്‍കാലമോ കമ്പനിയില്‍ ജോലിചെയ്തവര്‍ക്ക് വിആര്‍എസിന് അപേക്ഷിക്കാം. ജീവനക്കാരന്റെ പ്രായവും കമ്പനിയിലെ സര്‍വീസും കണക്കിലെടുത്താകും നഷ്ടപരിഹാരം അനുവദിക്കുക.
വാഹനമേഖലയിലെ മാന്ദ്യത്തെതുടര്‍ന്ന് 2019 മുതല്‍ കമ്പനികള്‍ വിആര്‍എസ് നടപ്പാക്കിവരികയാണ്.