മുംബൈ: ആറ് നിശ്ചിതവരുമാന മ്യൂച്ചൽ ഫണ്ടുകൾ ക്രമമായി നിർത്തലാക്കാൻ യൂണിറ്റ് ഹോൾ ഡർമാരിൽ നിന്ന് ഫ്രാങ്ക്ളിന് ടെമ്പിൾട്ണ് ഇന്ത്യ അനുമതി തേടുന്നു. പദ്ധതികൾ നിർത്തലാക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്യുന്നത് ആസ്തികള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റൊഴിക്കുന്നത് ഒഴിവാക്കി നിക്ഷേപകർക്ക് മികച്ച മൂല്യം ലഭിക്കുന്നതിന് സഹായകരമായിരിക്കുമെന്ന് ഫ്രാങ്ക്ളിന് ടെമ്പിൾടണ് ഇന്ത്യ പ്രസിഡണ്ട് സഞ്ജയ് സാപ്രേ പറഞ്ഞു.
സുപ്രീം കോടതിയുടെ ഡിസംബർ മൂന്നിലെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിലാണ് യൂണിറ്റ് ഹോൾഡർമാരിൽ നിന്ന് കമ്പനി അനുമതി തേടുന്നത്. ഫ്രാങ്ക്ളിൻ ടെംപിൾട്ടന് വേണ്ടി ഇലക്ട്രോണിക് വോട്ടിങ് നടത്തുന്നത് കെ ഫിന്ഞ്ചാ്ണ്. യൂണിറ്റ് ഹോൾഡർമാരുടെ അനുമതി തേടുന്നതിന് ഡിസംബര്‍ 26 മുതൽ 28 വരെയുള്ള തീയതികളിൽ യോഗവും വിളിച്ച് ചേർക്കുന്നതാണ്. നടപടിക്രമങ്ങള്‍ യൂണിറ്റ് ഹോൾഡർമാരെ നോട്ടീസ് വഴി അറിയിക്കുകയും ചെയ്തിട്ടുണ്ട്. വോട്ടിങ് വഴി പദ്ധതികള്‍ നിർത്തലാക്കുന്നതിന് കേവല ഭൂരിപക്ഷമാണ് തേടുന്നത്. ഓരോ പദ്ധതിക്കും പ്രത്യേകം അനുമതി യൂണിറ്റ് ഹോൾഡർമാരിൽ നിന്ന് തേടും.
റഗുലേഷന് 41 പ്രകാരം ക്രമാനുഗതമായ നിർത്തലാക്കലിൽ നിക്ഷേപത്തിന് നിശ്ചിത സമയത്തിനുള്ളില്‍ ന്യായമായ മൂല്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ക്രമമായ നിർത്തലാക്കൽ വേണ്ടെന്ന് വെയ്ക്കുകയാണെങ്കില്‍ വേഗത്തില്‍ റിഡംഷന്‍ നടത്തേണ്ടിവരികയും ഇത് ഡിസ്ട്രസ് സെയിലിന് വഴിവെയ്ക്കുകയും ചെയ്യാം. നെറ്റ് അസറ്റ് വാല്യൂവില്‍ ഇടിവ് നേരിടാനും അത് വഴി യൂണിറ്റ് ഹോൾഡർമാർക്ക് നഷ്ടം സംഭവിക്കാനുമുള്ള സാധ്യത അപ്പോൾ കൂടുതലാണ്.
അനുകൂല വോട്ട് ലഭിച്ചാല്‍ ഉടനടി തന്നെ ട്രസ്റ്റി സെബി മ്യൂച്ചല്‍ ഫണ്ട് റഗുലേഷന് 1996 ചട്ടം 41 പ്രകാരമുള്ള നടപടികൾക്കായി അനുമതി തേടുകയും നടപടികൾക്ക് ട്രസ്റ്റിയെയോ ഉദ്യോഗസ്ഥരെയോ ചുമതലപ്പെടുത്തുകയും ചെയ്യും. സ്കീമില്‍ ലഭ്യമായിരിക്കുന്ന പണം ഇതോടെ വിതരണത്തിന് സാധിക്കുകയും അസറ്റ് മോണിറ്റൈസേഷന് വഴി കാഷ് ഫ്ളോ ലഭിക്കുന്നതോടെ തുടർന്നുള്ള പേയ്മെന്റുകളും നടത്താനാകും.
നിർത്തലാക്കാന്‍ അനുമതി തേടിയിരിക്കുന്ന ആറ് പദ്ധതികളില്‍ മെച്ച്യൂരിറ്റി, പ്രീ പേയ്മെന്റ്, കൂപ്പണ്‍ എന്നിവ വഴി 11576 കോടി രൂപ സമാഹരിക്കപ്പെട്ടിട്ടുണ്ട്. ആറില്‍ നാല് പദ്ധതിയും ലാഭത്തിലാണ്. യൂണിറ്റ് ഹോൾഡർമാർക്ക് തിരികെ നൽകാനായി 7226 കോടിയോളം രൂപ ലഭ്യമാണ്. .
കോവിഡ് 19 പശ്ചാത്തലത്തിൽ വിപണി പ്രതിസന്ധിയിലായതിനാലാണ് ചില ഫണ്ടുകൾ പിൻവലിക്കേണ്ടിവന്നതെന്ന് ഫ്രാങ്ക്ളിന് ടെമ്പിൾടണ് ഫിക്സ്ഡ് ഇന്‍കം ഇന്ത്യ സിഐഒ സന്തോഷ് കാമത്ത് അഭിപ്രായപ്പെട്ടു . മാർച്ച്, ഏപ്രില്‍ മാസങ്ങളില്‍ സെക്കന്റടറി മാർക്കറ്റ് ലിക്വിഡിറ്റി ലഭ്യമാല്ലാതെ വന്നതാണ് പ്രതികൂലമായതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് www.franklintempletonindia.com. സന്ദർശിക്കുക.