സ്വര്‍ണവില കൂടി; പവന് 36800 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപ വര്‍ദ്ധിച്ച് 36800 രൂപയായി. ഗ്രാമിന് 4600 രൂപയാണ്. കഴിഞ്ഞദിവസം 36720 രൂപയായിരുന്നു. ആഗോള വിപണിയിലും സ്വര്‍ണവില കൂടി. നിലവില്‍ 1,836.54 ഡോളറാണ് സ്വര്‍ണം ഔണ്‍സിന് നിരക്ക്. 0.1 ശതമാനം വര്‍ധനവ് വിലയില്‍ സംഭവിച്ചു.