ഖത്തറില്‍ പ്രവാസികള്‍ ഇനി വെള്ളത്തിന് വലിയ വില കൊടുക്കേണ്ടിവരും


ഖത്തറില്‍ അടുത്ത വര്‍ഷം മുതല്‍ പ്രവാസികളുടെ വെള്ളത്തിന്റെ ബില്‍തുക 20 ശതമാനം വര്‍ധിക്കും.
2021 ജനുവരി മുതല്‍ പുതിയ നടപടി പ്രാബല്യത്തിലാകും. പൊതുമരാമത്ത് വകുപ്പും ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷനും(കഹ്‌റാമ) ചേര്‍ന്നാണ് പുതിയ നടപടി എടുത്തത്.
കഹ്‌റാമയുടെ പ്രതിമാസ വെള്ളത്തിന്റെ ബില്‍ തുകയില്‍ മലിനജലം നീക്കുന്നതിനുള്ള സേവന ഫീസ് കൂടി ഉള്‍പ്പെടുത്തുന്നതിനാലാണ് ഈ വര്‍ധനവ് വരുന്നത്.
ഫെബ്രുവരി മുതല്‍ ബില്‍തുകയില്‍ 20 ശതമാനം വര്‍ധനയുണ്ടാകും.
പ്രവാസി താമസക്കാര്‍ക്കും പ്രവാസികളുടെ വാണിജ്യ സ്ഥാപനങ്ങള്‍ക്കുമാണ് (എല്ലാത്തരം) വെള്ളത്തിന്റെ ബില്‍തുകയില്‍ വര്‍ധനവ് വരുന്നത്.
പൊതുജനങ്ങള്‍ക്കായി അഷ്ഗാല്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്ക് ഇക്കഴിഞ്ഞ ജനുവരി മുതലാണ് ഫീസ് നിശ്ചയിച്ചു തുടങ്ങിയത്.