സ്ഥിര നിക്ഷേപ (എഫ്ഡി) പലിശനിരക്ക് കുറക്കാനൊരുങ്ങി രാജ്യത്തെ ബാങ്കുകള്‍. വായ്പാ വിതരണത്തിലെ സാധ്യതകള്‍ പരിമിതമായതാണ് ഇതിന് കാരണം. വായ്പ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ലാഭ നഷ്ടത്തിന് കാരണമാകുന്നുണ്ട്. ഡിസംബര്‍ ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ്ബിഐ) അക്കൗണ്ടിലെ പലിശനിരക്ക് കുറച്ചിരുന്നു. 3.25 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമാക്കിയാണ്് പലിശ നിരക്ക് കുറച്ചത്. എസ്ബിഐ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപവരെ ബാലന്‍സുള്ളവര്‍ക്കാണ് 3.25 ശതമാനം പലിശ നല്‍കിയിരിക്കുന്നത്. അതിന് മുകളില്‍ ഉള്ളവര്‍ക്ക് മൂന്ന് ശതമാനമായിരുന്നു പലിശ. സ്വകാര്യ ബാങ്കുകളേക്കാള്‍ പൊതുമേഖല ബാങ്കുകളായിരിക്കും പലിശ നിരക്ക് കുറക്കാന്‍ ആദ്യം മുന്നോട്ട് വരുന്നത്.