ലിസ്റ്റ് ചെയ്ത് മിനുട്ടുകള്‍ക്കകം ബര്‍ഗര്‍ കിങില്‍ ഇരട്ടിനേട്ടം

തിങ്കളാഴ്ച ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ബര്‍ഗര്‍ കിങ് ഓഹരിയില്‍ വന്‍ ലാഭം. മിനുട്ടുകള്‍ക്കകം നിക്ഷേപകന് സമ്മാനിച്ചത് ഇരട്ടിനേട്ടമാണ്. ലിസ്റ്റ് ചെയ്തയുടനെ ഇഷ്യു വിലയായ 60 രൂപയില്‍നിന്ന് 119 രൂപയിലേയ്ക്ക് ഓഹരി വില ഉയര്‍ന്നു. നിക്ഷേപകര്‍ വന്‍തോതില്‍വിറ്റ് ലാഭമെടുത്തതോടെ ഓഹരി വിലയിടിഞ്ഞെങ്കിലും 11 മണിയോടെ 127 രൂപ നിലവാരത്തിലേയ്ക്ക് വില വീണ്ടും ഉയര്‍ന്നു.
450 കോടി രൂപ സമാഹരിക്കാനാണ് ബര്‍ഗര്‍കിങ് ലക്ഷ്യമിടുന്നത്. ഐപിഒയ്ക്ക് 156 മടങ്ങ് ഓവര്‍ സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്.