വിപണിയില്‍ വീണ്ടും റെക്കോഡ് ഉയര്‍ച്ച; സെന്‍സെക്‌സില്‍ 210 പോയന്റ് നേട്ടം, നിഫ്റ്റി 13600നരികെ


മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും റെക്കോഡ് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 210 പോയന്റ് നേട്ടത്തില്‍ 46309ലും നിഫ്റ്റി 65 പോയന്റ് ഉയര്‍ന്ന് 13579ലുമാണ് വ്യാപാരം ആരംഭിച്ചത്.
സെന്‍സെക്‌സ് 210 പോയന്റ് നേട്ടത്തില്‍ 46,309ലും നിഫ്റ്റി 65 പോയന്റ് ഉയര്‍ന്ന് 13,579ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഒഎന്‍ജിസി, എല്‍ആന്‍ഡ്ടി, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഐടിസി, മാരുതി, എസ്ബിഐ, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, നെസ് ലെ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.