വിപണി ഉയരത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 13550ന് മുകളില്‍, സെന്‍സെക്‌സില്‍ 154 പോയന്റ് നേട്ടം

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 13550 നിലവാരത്തിലെത്തി.

സെന്‍സെക്‌സ് 154.45 പോയന്റ് ഉയര്‍ന്ന് 46,253.46ലും നിഫ്റ്റി 44.30 പോയന്റ് നേട്ടത്തില്‍ 13,558.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1769 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1009 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികള്‍ക്ക് മാറ്റമില്ല.
എല്‍ആന്‍ഡ്ടി, സിപ്ല, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.