വിവോ Y12S ജനുവരിയില്‍ എത്തിയേക്കും; വില 10000 രൂപ മുതല്‍

വിവോയുടെ പുതിയ ഒരു മോഡല്‍ കൂടി ഇന്ത്യയിലേക്ക്. Y12S ജനുവരിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. 10000 രൂപയിലധികമായിരിക്കും വില. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) സര്‍ട്ടിഫിക്കറ്റ് വിവോ Y12s-ന് ലഭിച്ചെന്ന് ടിപ്പ്സ്റ്റെര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യ, ജോര്‍ദാന്‍, വിയറ്റ്നാം എന്നെ വിപണികളില്‍ കഴിഞ്ഞ മാസം അരങ്ങേറ്റം കുറിച്ച വിവോ Y12s അടുത്ത വരവ് ഇന്ത്യയിലേക്ക് ആയിരിക്കും. വിവോ Y12s-ന്റെ ഇന്ത്യ എന്‍ട്രി ഈ മാസം അവസാനമോ അല്ലെങ്കില്‍ 2021-ന്റെ തുടക്കത്തിലോ ആയിരിക്കുമെന്നാണ് സൂചന.

6.51 ഇഞ്ച് എച്ച്‌ഡി + (720×1,600 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്‌ട് റേഷ്യോയുണ്ട്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫണ്‍ടച് ഒഎസ് 11 ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഫോണിന്റെ കരുത്ത് 4 ജിബി വരെ റാമുമായി ബന്ധിപ്പിച്ച ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P35 SoC പ്രോസസ്സര്‍ ആണ്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും ഉള്‍ക്കൊള്ളുന്ന ഇരട്ട പിന്‍ ക്യാമറ ഫോണിനുണ്ട്. മുന്‍വശത്ത് 8 മെഗാപിക്സല്‍ ക്യാമറ സെന്‍സറും വിവോ Y12s-യില്‍ ഉണ്ട്.

വിവോ Y12s-യില്‍ 5,000 എംഎഎച്ച്‌ ബാറ്ററിയാണ് ഉള്ളത്. വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, മൈക്രോ-യുഎസ്ബി പോര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള എല്ലാ സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഫോണിലുണ്ട്.മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കാവുന്ന 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് ആണ് വിവോ Y12s-ന്. ഇന്തോനേഷ്യന്‍ വിപണിയില്‍ അടിസ്ഥാന 3 ജിബി റാം മോഡലിന് 1,999,000 ഇന്തോനേഷ്യന്‍ റുപ്യ (10,400 രൂപ) ആണ് വില. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 3,290,000 വിയറ്റ്നാമീസ് ഡോങ്ങും (ഏകദേശം 10,500 രൂപ), 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 4,290,000 വിയറ്റ്നാമീസ് ഡോങ്ങും (ഏകദേശം 13,700 രൂപ) ആണ് വില. വിവോ Y12s-ന് ഇന്ത്യയിലെ വില പുറത്തുവിട്ടിട്ടില്ല.Dailyhunt