40 ദിവസത്തിനിടെ 30,000 ബുക്കിങ്ങുമായി ഐ.20

40 ദിവസത്തിനിടെ 30000 ബുക്കിങ്ങുമായി ഐ.20. അതിശകരമായ പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നതെന്നും 10,000 കാറുകള്‍ ഇതിനകം തന്നെ കൈമാറുകയും ചെയ്തിട്ടുണ്ടെന്നും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. 10,000 കാറുകള്‍ ഇതിനകം തന്നെ കൈമാറുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐ20യുടെ പരിഷ്‌ക്കരിച്ച പതിപ്പായ ഓള്‍ ന്യൂ ഐ20 കാറിന്റെ ആകര്‍ഷകമായ ഡിസൈനും ആധുനിക സാങ്കേതികവിദ്യകളുമാണ് ഏവരേയും ആകര്‍ഷിക്കുന്നത്.

വലുപ്പമേറിയ പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെയും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെയും രൂപത്തില്‍ രണ്ട് വലിയ ഡിജിറ്റല്‍ ഡിസ്പ്ലേകള്‍ ഉള്‍പ്പെടുന്ന പുതിയ ഡാഷ് ബോര്‍ഡ് ആരെയും ആകര്‍ഷിക്കുന്നതാണ്.

ഹ്യുണ്ടായിയില്‍ നിന്നും ഏറ്റവും പുതിയ സ്റ്റിയറിംഗും ഐ20ക്ക് നല്‍കിയിട്ടുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് എന്നിവയും ആകര്‍ഷകമായ സവിശേഷതകളാണ്. കൂടാതെ സണ്‍റൂഫും പുതിയ മോഡലിലുണ്ട്.

ഇടത്തരക്കാരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകം വിലയാണ്. 6.7 ലക്ഷം രൂപ മുതല്‍ 11.1 ലക്ഷത്തോളം രൂപ വില വരുന്നതാണ് വിവിധ മോഡലുകളുടെ വില. 3 വര്‍ഷം, 4 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെ കാറിന് വാറന്റിയും നല്‍കുന്നുണ്ട്.

ആകെ 24 തരം മോഡലുകളാണുള്ളത്. പെട്രോള്‍, ഡീസല്‍ എന്നിവയിലായി എഞ്ചിന്‍, ഗിയര്‍ബോക്‌സ് എന്നിവയുടെ അടിസ്ഥാനത്തിലും വിവിധ മോഡലുകളുണ്ട്