ഇന്ത്യയുടെ ഗ്രാമീണ വിപണികള്‍ ലക്ഷ്യമാക്കി കിയ

ഇന്ത്യയുടെ ഗ്രാമീണ വിപണി ലക്ഷ്യമാക്കി കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ്. കഴിഞ്ഞ വര്‍ഷത്തോടെയാണ് ഇന്ത്യന്‍ വിപണിയിലേക്ക് കിയ എത്തിത്. വലിയ വളര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയില്‍ കിയ സ്വന്തമാക്കിയത്. തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളായ കിയ സോണറ്റ്, കിയ സെല്‍റ്റോസ് എന്നിവയിലൂടെ കമ്പനി ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്.
രാജ്യത്ത് വളര്‍ച്ച വേഗം കൂട്ടുന്നതിനായി ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഇപ്പോള്‍ പദ്ധതിയിടുന്നത്. ഗ്രാമീണി മാര്‍ക്കറ്റുകളില്‍ വില്‍പ്പന വിപുലീകരിക്കുന്നതിനൊപ്പം പങ്കാളികളുടെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 300 ടച്ച് പോയിന്റുകളില്‍ എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നത്.