എയര്‍ ഇന്ത്യ വില്‍പ്പന: താത്പര്യം പ്രകടിപ്പിച്ച് ടാറ്റയും അമേരിക്കന്‍ കമ്പനിയായ ഇന്റെറപ്‌സും

എയര്‍ ഇന്ത്യ വില്‍പ്പന: താത്പര്യം പ്രകടിപ്പിച്ച് അമേരിക്കന്‍ കമ്പനിയായ ഇന്റെറപ്‌സും

എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍പ്‌സ് ഇന്‍കോര്‍പ്പറേഷന്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഇന്നലെയാണ് എയര്‍ ഇന്ത്യ വാങ്ങുന്നതിനായി ഇന്റര്‍പ്‌സ് താത്പര്യ പത്രം സമര്‍പ്പിച്ചത്. ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യ വാങ്ങാന്‍ താല്‍പര്യ പത്രം സമര്‍പ്പിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കലിനായി ഒന്നിലധികം താല്‍പ്പര്യപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. മറ്റ് താത്പര്യപത്രം സമര്‍പ്പിച്ചിരിക്കുന്നത് 219 എയര്‍ ഇന്ത്യ ജീവനക്കാരും 51:49 അനുപാതത്തില്‍ യുഎസ് ആസ്ഥാനമായുള്ള ഫണ്ടും അടങ്ങുന്ന ഒരു കണ്‍സോര്‍ഷ്യമാണ്. ഇതിലെ ഭൂരിഭാഗം ഓഹരികളും ജീവനക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്.
നിക്ഷേപകരുടെ പിന്തുണ കൂടാതെ 219 ജീവനക്കാര്‍ ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം നല്‍കി ലേലത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരാണ്. നേരിട്ട് ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 29 ആണ്.