ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക്

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണ കേന്ദ്രം ഓല തമിഴ്‌നാട്ടില്‍ സ്ഥാപിക്കുന്നു. 2400 കോടി രൂപയുടെ (320 മില്യണ്‍ ഡോളര്‍) നിക്ഷേപ പദ്ധതിയാണ് തമിഴ്‌നാട്ടില്‍ ഓല ആരംഭിക്കുന്നത്. ഡച്ച് സ്റ്റാര്‍ട്ടപ്പ് എറ്റെര്‍ഗോ സ്വന്തമാക്കി ആറുമാസത്തിനുശേഷമാണ് ഓലയുടെ ഈ പ്രഖ്യാപനം. ഇന്ത്യയെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണ കേന്ദ്രമാക്കി മാറ്റുകയാണ് സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഓലയുടെ ശ്രമം. പുതിയ പദ്ധതിക്കായി കമ്പനി തമിഴ്‌നാട് സര്‍ക്കാറുമായി ധാരണാ പത്രം ഒപ്പിട്ടു. പ്രാരംഭ വാര്‍ഷിക ശേഷി 2 ദശലക്ഷം യൂണിറ്റുള്ള ഒരു ഫാക്ടറിയാണ് തമിഴ്‌നാട് സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ പറയുന്നത്.