ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ദിവസം മുഴുവന്‍ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു. സെന്‍സെക്‌സ് 9.71 പോയന്റ് നേട്ടത്തില്‍ 46,263.17ലും നിഫ്റ്റി 9.70 പോയന്റ് ഉയര്‍ന്ന് 13,567.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1389 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1333 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 128 ഓഹരികള്‍ക്ക് മാറ്റമില്ല.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഐഷര്‍ മോട്ടോഴ്‌സ്, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബിപിസിഎല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.