കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി അനുശ്രീ

കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി നടി അനുശ്രീ. പുതിയ വീടിന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിട്ടുകൊണ്ടു അനുശ്രീ ഒരു വീഡിയോ അവതരിപ്പിച്ചു. ഒരിക്കലും ഫ്ളാറ്റ് ജീവിതം തനിക്കാവില്ല എന്ന് കരുതിയ അനുശ്രീ പക്ഷെ സാഹചര്യങ്ങള്‍ക്കൊത്ത് മാറുകയാണ്. ആരാധകരുടെ ആവശ്യപ്രകാരമാണ് പുതിയ ഫ്ളാറ്റ് പരിചയപ്പെടുത്തുന്നതെന്നും അനുശ്രീ.
ഒരുപാട് ഫ്ളാറ്റുകള്‍ കണ്ടുനോക്കിയെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണെന്ന് അനുശ്രീ പറയുന്നു. അനുശ്രീയുടെ ഇഷ്ടങ്ങളില്‍ പ്രധാനം രണ്ടു കാര്യങ്ങളാണ്. ഫ്ളാറ്റ് എന്ന് പറഞ്ഞ് തീരെ ഇടുങ്ങിയ ഒരു സ്ഥലമാവരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതാണ് ഒട്ടേറെ ഫളാറ്റുകള്‍ കണ്ട ശേഷം ഇത് തിരഞ്ഞെടുത്തത്.
കൂടാതെ നാട്ടിന്‍പുറം കണ്ടുപരിചയിച്ച അനുശ്രീയ്ക്ക് ഫ്ളാറ്റിനരികിലെ റോഡിലെ ഒച്ചപ്പാടും ബഹളങ്ങളും ഇടപെടാത്ത രീതിയില്‍ ഉള്ള ശാന്തത വേണം എന്നും നിര്‍ബന്ധമായിരുന്നു. അതും നടന്നു.
കൊച്ചി കാക്കനാട്ടിലാണ് അനുശ്രീയുടെ പുതിയ ഫ്ളാറ്റ്. വീടിനകത്തെ സൗകര്യങ്ങളും അനുശ്രീ വരുത്തിയ മോടിപിടിപ്പിക്കലും എല്ലാം വീഡിയോയില്‍ അടങ്ങിയിട്ടുണ്ട്.
അടുത്തിടെ മൂന്നാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെക്കേഷന്‍ ആഘോഷിക്കുന്ന ചിത്രങ്ങളുമായി അനുശ്രീ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.