വിപണിയില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്‌സില്‍ 173 പോയന്റ് ഇടിവ്


മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

സെന്‍സെക്‌സ് 173 പോയന്റ് താഴ്ന്ന് 46,079ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 13,512ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 743 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 557 ഓഹരികള്‍ നഷ്ടത്തിലുമാണ്.51 ഓഹരികള്‍ക്ക് മാറ്റമില്ല.
എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, അള്‍ട്രടെക് സിമെന്റ്,
ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, സണ്‍ ഫാര്‍മ, ഐടിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, നെസ് ലെ, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ്, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.