‌കത്താറയില്‍ വരുന്നു അറേബ്യന്‍ കുതിര മേള

ദോഹ:കത്താറയുടെ പ്രഥമ അറേബ്യന്‍ കുതിര മേളയ്ക്കായി ഖത്തര്‍ റേസിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ ക്ലബ്ബുമായി കത്താറ അധികൃതര്‍ കരാര്‍ ഒപ്പുവച്ചു. 2021 ഫെബ്രുവരി 2 മുതല്‍ 6 വരെയാണ് മേള.
അറേബ്യന്‍ കുതിരകളുടെ വാശിയേറിയ ചാംപ്യന്‍ഷിപ്പും മേളയുടെ പ്രത്യേകതയാണ്. 1.3 കോടി റിയാലാണ് സമ്മാനത്തുക.
വിവിധ വിഭാഗങ്ങളിലായി 2 മുതല്‍ 11 വര്‍ഷം വരെ പ്രായമുള്ള അറേബ്യന്‍ കുതിരകളുടെ മത്സരമാണ് നടക്കുക.