പുതിയ ഉയരങ്ങള്‍ തൊട്ട് നിഫ്റ്റി; 13666ല്‍ നിഫ്റ്റി എത്തുന്നത് ആദ്യം

മുംബൈ; ഓഹരിവിപണി പുതിയ ഉയരങ്ങളിലേക്ക്. സെന്‍സെക്‌സ് 245 പോയിന്റ് ഉയര്‍ന്ന് 46510ലും നിഫ്റ്റി 70 പോയിന്റ് ഉയര്‍ന്ന് 13666 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യന്‍ സൂചികകള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി രാവിലെ 13650ന് മുകളിലും സെന്‍സെക്‌സ് 288.89 പോയിന്റ് അഥവാ 0.62 ശതമാനം ഉയര്‍ന്ന് 46552.06 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 1094 ഓഹരികള്‍ ഇന്ന് മുന്നേറി. 250 ഓഹരികള്‍ ഇടിഞ്ഞു. 48 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു.
എച്ച്.ഡി.എഫ്.സി 2.5 ശതമാനം ഉയര്‍ന്നു 2350.90 രൂപയിലെത്തി.ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക് എന്നിവയാണ് സെന്‍സെക്‌സില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഓഹരികള്‍. എം ആന്‍ഡ് എം, ഒന്‍ജിസി, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്, ടാറ്റാ സ്റ്റീല്‍, ഐടിസി എന്നിവയാണ് സെന്‍സെക്‌സില്‍ മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികള്‍.
മോഡലുകളിലുടനീളം പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 16 ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്നു. 2021 ജനുവരി ഒന്ന് മുതല്‍ കമ്പനി പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
സെന്‍സെക്സില്‍ 200 പോയിന്റ് നേട്ടം; നിഫ്റ്റി 13600 ന് അടുത്ത്; ബര്‍ഗര്‍ കിംഗിന് ഇന്ന് ആദ്യ വ്യാപാരം
സെയില്‍, ടാറ്റാ സ്റ്റീല്‍, ജെഎസ്പിഎല്‍ എന്നിവയുടെ നേട്ടത്തെ തുടര്‍ന്ന് നിഫ്റ്റി മെറ്റല്‍ സൂചിക ഒരു ശതമാനം ഉയര്‍ന്നു.