ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയില്‍ ഓഹരിവിപണി; ഇന്നും വര്‍ധന

മുംബൈ: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റെലെത്തിയ ഓഹരിവിപണിയില്‍ വീണ്ടും കയറ്റം. രാവിലെ 11ന് വ്യാപാരം നടക്കുമ്പോള്‍ സെന്‍സെക്‌സ് 101 പോയിന്റും നിഫ്റ്റി 37 പോയിന്റും നേട്ടത്തിലാണ്. ബി.എസ്.ഇ 46768 പോയിന്റിലും എന്‍.എസ്.ഇ 13720 പോയിന്റിലുമാണ് വ്യാപാരം.

സെന്‍സെക്‌സ് 8 പോയന്റ് താഴ്ന്ന് 46,658ലും നിഫ്റ്റി ഒരു പോയന്റ് നേട്ടത്തില്‍ 13,683ലുമാണ് വ്യാപാരം ആരംഭിച്ചത്. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും തൊഴില്‍മേഖല സ്ഥിരതയാര്‍ജിക്കുന്നതുവരെ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനവുമാകും വിപണിയെ സ്വാധീനിക്കുക.

ബിഎസ്‌ഇയിലെ 910 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 390 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 60 ഓഹരികള്‍ക്ക് മാറ്റമില്ല. ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, അള്‍ട്രടെക് സിമെന്റ്, റിലയന്‍സ്, എച്ച്‌ഡിഎഫ്‌സി, ബജാജ് ഓട്ടോ, എന്‍ടിപിസി, എല്‍ആന്‍ഡ്ടി, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, ഐടിസി, എസ്ബിഐ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.