സ്വര്‍ണത്തിന് വീണ്ടും 37120 രൂപ; കൂടിയത് 160 രൂപ

കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഇന്നും വില കൂടി. ഇന്ന് കൂടിയത് പവന് 160 രൂപ. ഗ്രാമിന് 20 രൂപയും. ഇന്ന് സ്വര്‍ണം പവന് 37120 രൂപയായി. ഇന്നലെ 36960 രൂപയായിരുന്നു. ഡിസംബര്‍ എട്ടിന് 37280 രൂപയായിരുന്നു വില.
ഈ മാസത്തില്‍ സ്വര്‍ണത്തിലുണ്ടായ വില വ്യത്യാസം 1360 രൂപയാണ്. ഡിസംബര്‍ ഒന്നിന് 35920 രൂപയായിരുന്നു വില.
ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയര്‍ന്നു. കൂടുതല്‍ യുഎസ് ഉത്തേജന പാക്കേജ് പ്രതീക്ഷകളെ തുടര്‍ന്ന് അടുത്തിടെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയര്‍ന്നു. എംസിഎക്സില്‍ ഫെബ്രുവരി സ്വര്‍ണ്ണ ഫ്യൂച്ചര്‍ നിരക്ക് 0.26 ശതമാനം ഉയര്‍ന്ന് 49,571 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 10 ഗ്രാമിന് 530 രൂപ അല്ലെങ്കില്‍ 1.1 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളി 2 ശതമാനം ഉയര്‍ന്നു.