60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വിമാനചാര്‍ജ് പകുതിയാക്കും

മുംബയ്: ഇന്ത്യയില്‍ വിമാനത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാനിരക്കില്‍ ഇളവ് നല്‍കാന്‍ ഒരുങ്ങുന്നു. 50 ശതമാനം ഇളവാണ് നല്‍കാനായി ഒരുങ്ങിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടേതാണ് ഈ പ്രഖ്യാപനം. ആഭ്യന്തര സര്‍വീസുകള്‍ക്ക് മാത്രമാണിത് ബാധകം. 60 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് നല്‍കുന്നത്.

ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുളള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പറയുകയുണ്ടായി. വയസ് രേഖപ്പെടത്തിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ് ഇതിനായി കൈയില്‍ കരുതണം. വോട്ടേഴ്‌സ് ഐ ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയിട്ടുളള സീനിയര്‍ സിറ്റിസണ്‍ ഐ ഡി കാര്‍ഡ് എന്നിവ ഇതിനായി പരിഗണിക്കുന്നതാണ്. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം.