ഇന്ത്യന്‍ ചില്ലറ വ്യാപാരികളുടെ മികച്ച കമ്പോളം ദുബായ്: ഉച്ചകോടി

രാജ്യാന്തര വികസനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ ചില്ലറ വ്യാപാരികളുടെ ഏറ്റവും നല്ല കമ്പോളമാണ് ദുബായ് എന്ന് ഇന്ത്യ ദുബായ് ചില്ലറ വ്യാപാര ഉച്ചകോടി. ദുബായ്‌യുടെ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യയെന്നും 2020 ആദ്യ പകുതിയില്‍ എണ്ണയിതര മേഖലയില്‍ മാത്രം 77,000 കോടിയിലധികം രൂപയുടെ വ്യാപാരം നടന്നെന്നും ഉച്ചകോടി വ്യക്തമാക്കി.
ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് മുംബൈ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ഐഎംസി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് വെബിനാര്‍ നടത്തിയത്.