പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ വേദാന്ത; 75000 കോടിയുടെ പദ്ധതി


ഇന്ത്യയിലെ സ്വകാര്യവത്ക്കരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ വേദാന്ത ഗ്രൂപ്പ് നീക്കം. വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ ഇതിനായി 75000കോടി രൂപയുടെ പദ്ധതിക്ക് രൂപ നല്‍കും. സെന്‍ട്രിക്കസ് അസറ്റ് മാനേജ്‌മെന്റ് എന്ന കമ്പനിയുമായി ചേര്‍ന്ന് ഈ ഫണ്ടിന് രൂപം നല്‍കും. മറ്റു നിക്ഷേപകരില്‍ നിന്നുകൂടി പണം സ്വരൂപിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. 10 വര്‍ഷമായിരിക്കും ഫണ്ടിന്റെ കാലാവധി. ഏറ്റെടുക്കുന്ന കമ്പനികളുടെ മൂല്യം വര്‍ധിപ്പിച്ച് വിറ്റഴിക്കാനാണ് ശ്രമം.
കേന്ദ്രസര്‍ക്കാര്‍ 2.1 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരി വില്പന ലക്ഷ്യമിടുന്നുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ ഏറ്റെടുക്കാനുള്ള ബിഡ്ഡിങ്ങിലും വേദാന്ത പങ്കെടുത്തിട്ടുണ്ട്.
കല്‍ക്കരി, ബോക്‌സൈറ്റ് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ ഖനനത്തിലൂടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഇന്ത്യന്‍ വ്യവസായിയാണ് അനില്‍ അഗര്‍വാള്‍.