രജിഷയുടെ യാത്ര ഇനി കിയ സെല്‍റ്റോസില്‍


നടി രജിഷ വിജയന്‍ കിയ സെല്‍റ്റോസിന്റെ പ്രത്യേക പതിപ്പ് സ്വന്തമാക്കി. ഇന്ത്യയില്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആനിവേഴ്‌സറി എഡിഷനാണ് താരം വാങ്ങിയത്.
കിയ മോട്ടോഴ്‌സിന്റെ കേരളത്തിലെ മുന്‍നിര ഡീലര്‍ഷിപ്പായ ഇഞ്ചിയോണ്‍ കിയയില്‍ നിന്നാണ് രജിഷ ആനിവേഴ്‌സറി എഡിഷന്‍ സെല്‍റ്റോസ് സ്വന്തമാക്കിയത്.
അറോറ ബ്ലാക്ക് നിറത്തിനൊപ്പം ഓറഞ്ച് നിറത്തിലുള്ള ആക്‌സെന്റുകളും നല്‍കി അലങ്കരിച്ചാണ് ആനിവേഴ്‌സറി എഡിഷന്‍ എത്തിയിട്ടുള്ളത്. 13.75 ലക്ഷം രൂപം മുതല്‍ 14.85 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറും വില.