ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ പുതിയ ഇലക്ടിക്ക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. റെനോ സോയിയുടെ പരീക്ഷണയോട്ട ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വെെറാലായി കഴിഞ്ഞു. 2020 ഓട്ടോ എക്സ്പോയിലാണ് റെനോ കുഞ്ഞന്‍ ഇലക്ട്രിക്ക് മോഡലായ സോയിയെ അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും റെനോ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന് ഉള്‍പ്പടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ ഇലക്ട്രിക് വാഹനമാണ് റെനോ സോയി. വിപണിയില്‍ അവതരിപ്പിച്ചത് മുതല്‍ ഇന്നുവരെ മൂന്ന് ലക്ഷത്തോളം സോയികള് യൂറോപ്പില്‍ വിറ്റുപോയി. ഡിസൈന്‍, ടെക്നോളജി, ഫീച്ചറുകള്‍ എന്നീ മേഖലകളില്‍ തീര്‍ത്തും ന്യൂജനറേഷന് എന്ന് വേണം സോയിയെ വിശേഷിപ്പിക്കാന്‍.

ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ്, 17 ഇഞ്ച് അലോയ് വീലുകള്‍, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ടച്ച്സ്ക്രീന്‍ ഹെഡ്-യൂണിറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിംഗ്, ബ്ലൈന്‍ഡ് സ്പോട്ട് സെന്‍സറുകള്‍ എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . എല്‍ഇഡി ഹെഡ്ലാമ്പുകളും, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ഫ്ലൂയിഡിക് ലുക്കും വാഹനത്തിന്റെ സവിശേഷതകളാണ്. 9.3 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിറ്റം, ഈസി ലിങ്ക് മള്‍ട്ടിമീഡിയ സിസ്റ്റം തുടങ്ങിയവ അകത്തളത്തെ മനോഹരമാക്കും
റെനോ സോയിയുടെ കരുത്ത് 100 kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ്. 52 ബാറ്ററി യൂണിറ്റ് മോട്ടോറിന് കരുത്ത് പകരുന്നു. ഇത് 134 hp പവറും 245 Nm ടോര്‍ക്കും നല്കുന്നു. ഒറ്റച്ചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടാനുള്ള കരുത്ത് വാഹനത്തിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനായി കമിലിയോണ്‍ ചാര്‍ജറാണ് റെനോ, സോയിക്ക് നല്‍കിയിരിക്കുന്നത്. പത്ത് ലക്ഷത്തില്‍ താഴെയായിരിക്കും പ്രതീക്ഷിക്കാവുന്ന വില.
