വിപണിയില്‍ കുതിപ്പ്; സെന്‍സെക്‌സ് 47000കടന്നു

മുംബൈ: ഓഹരി വിപണിയിലെ കുതിപ്പ് ആറാം ദിവസവും തുടര്‍ന്നു. സെന്‍സെക്‌സ് ഇതാദ്യമായി 47000 കടന്നു. നിഫ്റ്റി 13750 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്.
താമസിയാതെ സൂചിക 30 പോയന്റ് നേട്ടത്തില്‍ 46920 നിലവാരത്തിലെത്തുകയുംചെയ്തു. ഐടി ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ എക്കാലത്തെയും ഉയരംകുറിച്ചത്.
എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, നെസ് ലെ, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റസ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
റിലയന്‍സ്, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, ഐടിസി, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.