വിസ്താര വിമാന ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ഇനി നേരിട്ട് ഗൂഗിളില്‍ നിന്ന് വാങ്ങാം. ബുക്ക് ഓണ്‍ ഗൂഗിള്‍ സേവനത്തിലൂടെ ഗൂഗിളില്‍ നിന്ന് നേരിട്ട് ടിക്കറ്റ് തിരയാനും വാങ്ങാനും ഫുള്‍ സര്‍വീസ് എയര്‍ലൈനായ വിസ്താര ഉപഭോക്താക്കളെ അനുവദിക്കും. ഇതിനായി ഉപയോക്താക്കള്‍ക്ക് അവരുടെ ഗൂഗിള്‍ അക്കൗണ്ടില്‍ ആദ്യം പ്രവേശിക്കേണ്ടതുണ്ട്. കൂടാതെ പേര്, വിലാസം എന്നിവ പോലുള്ള വിശദാംശങ്ങള്‍ നല്‍കണം.
ഗൂഗിളില്‍ വിസ്താര ഫ്ലൈറ്റുകള്‍ക്കായി തിരയുമ്പോള്‍, ഉപയോക്താക്കള്‍ക്ക് മറ്റ് വെബ്സൈറ്റുകളിലേക്ക് പോകാതെ തന്നെ നേരിട്ട് വിസ്താര ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ഉടമസ്ഥതയിലുള്ള എയര്‍ലൈനാണ് വിസ്താര. ഓപ്ഷണല്‍ അപ്ഗ്രേഡുകള്‍, പ്രീപര്ച്ചേസ് അധിക ബാഗേജ് അലവന്‍സ്, സീറ്റ് തിരഞ്ഞെടുക്കല്‍ തുടങ്ങി മറ്റു പല സേവനങ്ങളും ഉപയോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാന്‍ വിസ്താര അനുവദിക്കും.