സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 13750ന് മുകളിലെത്തി

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 70.35 പോയന്റ് ഉയര്‍ന്ന് 46,960.69ലും നിഫ്റ്റി 19.80 പോയന്റ് നേട്ടത്തില്‍ 13,760.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1125 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1611 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 122 ഓഹരികള്‍ക്ക് മാറ്റമില്ല.
ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, വിപ്രോ, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്,ഒഎന്‍ജിസി, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.