ആമസോണിന് കീഴിലുള്ള ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വരുമാനം 58 ശതമാനം ഉയര്‍ന്ന് 4215.9 കോടി രൂപയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ആമസോണിന് കീഴിലുള്ള ക്ലൗഡ് സേവന സ്ഥാപനത്തിന്റെ 2020 സാമ്പത്തിക വര്‍ഷത്തിലെ കണക്കാണിത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2637.2 കോടി രൂപയായിരുന്നു വരുമാനം.
രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മുന്‍വര്‍ഷം 71.1 കോടി രൂപ ലാഭമുണ്ടാക്കിയ കമ്പനി 2020 മാര്‍ച്ച് 3
0 ന് 20 ലക്ഷം രൂപ നഷ്ടം രേഖപ്പെടുത്തി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 4005.5 കോടി രൂപ ക്ലൗഡ് അനുബന്ധ സേവനത്തില്‍ നിന്നാണ് നേടിയത്.