ഒമാനില്‍ അഭ്യന്തര എണ്ണ ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്

മസ്കറ്റ് :സുല്‍ത്താനേറ്റില്‍ അഭ്യന്തര എണ്ണ ഉല്‍പ്പാദനത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഏകദേശം 10 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം ഒക്ടോബര്‍ മാസം ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒമാന്‍ ന്യുസ് ഏജന്‍സി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനവും, എണ്ണ ഉല്പാദനത്തിലെ ഇടിവും വലിയ സാമ്ബത്തിക പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്