‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
പോളറോയിഡ് ക്യാമറയുമായി നില്‍ക്കുന്ന സാനിയ അയ്യപ്പന്റേതാണ് ചിത്രം. സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്.
ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ്.
വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍.