കേരള ബജറ്റ് ജനുവരി 15 ന്

തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി എട്ട് മുതല്‍ 28 വരെ ചേരും. ഇതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള ബജറ്റ് ജനുവരി 15 ന് രാവിലെ ഒമ്പതിന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. 18 മുതല്‍ 20 വരെയാണ് ബജറ്റിന്മേലുളള പൊതുചര്‍ച്ച. നാല് മാസത്തേക്കുളള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി ജനുവരി 28 ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിയും. ജനുവരി എട്ടിന് രാവിലെ ഒമ്പത് മണിക്ക് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. ജനുവരി 11 മുതല്‍ 13 വരെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ധനമന്ത്രി തോമസ് ഐസക്കിന്റെ 12 മത്തെ ബജറ്റ് അവതരണമാണ് ജനുവരി 15 ന് നടക്കുക.