ഗോവ ചലച്ചിത്രമേള: ട്രാന്‍സ്, കെട്ട്യോളാണെന്റെ മാലാഖ ഉള്‍പ്പടെ ആറ് മലയാള സിനിമകള്‍ ഇന്ത്യന്‍ പനോരമയില്‍

51ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തില്‍ ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഈ പട്ടികയിലുണ്ട്.

പ്രദീപ് കാളിപുറം സംവിധാനം ചെയ്ത ‘സേഫ്’, ഫഹദ് നസ്രിയ താരജോഡികള്‍ ഒന്നിച്ച അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’, ആസിഫ് അലി നായകനായെത്തിയ നിസാം ബഷീര്‍ സംവിധാനം ചെയ്ത
‘കെട്ട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്!തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍നിന്ന് ഇടം പിടിച്ചിരിക്കുന്ന സിനിമകള്‍. ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ഇടംപിടിച്ച ചിത്രം
‘അസുരന്‍’, അന്തരിച്ച ബോളിവുഡ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്!പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’, താപ്‌സി പന്നു, ഭൂമി പഡ്‌നേക്കര്‍ എന്നിവര്‍ വേഷമിട്ട തുഷാര്‍ ഹിരനന്ദാനി ചിത്രം സാന്‍ഡ് കി ആംഗ്, എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ചിത്രങ്ങള്‍.
ജനുവരി 16 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍, ഹൈബ്രിഡ് ഫോര്‍മാറ്റിലാവും മേള സംഘടിപ്പിക്കുക.