ബോണ്‍വിറ്റ ക്രഞ്ചിയുമായി മൊണ്ടേല്‍സ് ഇന്ത്യ


മുംബൈ: കാഡ്ബറി ഡയറി മില്‍ക്ക് , ബോണ്‍വിറ്റ, ഒറിയോ തുടങ്ങിയ ഇന്ത്യയുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളുടെ നിര്‍മ്മാതാക്കളായ മൊണ്ടേല്‍സ് ഇന്ത്യ ബോണ്‍വിറ്റ ക്രഞ്ചി പുറത്തിറക്കിക്കൊണ്ട് പോഷക ഗുണമുള്ള ബിസ്‌ക്കറ്റ് വിഭാഗത്തിലേക്ക് പ്രവേശിച്ചു. ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്നാണ് ബോണ്‍വിറ്റ ക്രഞ്ചി തയ്യാറാക്കുന്നത്.
ട്രേ പാക്കിന് (100 ഗ്രാം) 30 രൂപയും കാര്‌ട്ടേണ്‍ പാക്കിന് (200 ഗ്രാം) 60 രൂപയുമാണ് ബോണ്‍വിറ്റ ക്രഞ്ചിയുടെ വില.
രാജ്യത്തെ മിക്ക മുതിര്‍ന്നവരും മുന്‍പത്തേക്കാള്‍ സ്നാക്ക്സ് കഴിക്കുന്നുണ്ടെന്ന് ഇത് സംബന്ധിച്ച പഠനത്തില്‍ വ്യക്തമായതായി മൊണ്ടേല്‍സ് ഇന്ത്യ മാര്‍ക്കെറ്റിങ് (ബിസ്‌ക്കറ്റ്സ്) ഡയറക്ടര്‍ സുധാന്‍ഷു നാഗ്പാല്‍ പറഞ്ഞു. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ ആരോഗ്യത്തിനും ശുചിത്വത്തിനും വലിയ പരിഗണനയാണ് ഉപഭോക്താക്കള്‍ നല്‍കുന്നതെന്നും സുധാന്‍ഷു അഭിപ്രായപ്പെട്ടു.