എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ മൂന്ന് മലയാളികളും

ദുബായ്: അടുത്ത സീസണു മുന്നോടിയായി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) കരാര്‍ ഒപ്പുവച്ച 20 പേരില്‍ മൂന്നു മലയാളികളും. 20 പേരില്‍ 10 പേര്‍ മുഴുവന്‍ സമയ കരാറിലും ബാക്കിയുള്ളവര്‍ ഇടക്കാല കരാറിലുമാണ് ഒപ്പുവച്ചിരിക്കുന്നത്.
ബാസില്‍ ഹമീദ്, റിസ്‌വാന്‍ റൗഫ്, അലിഷാന്‍ ഷറഫു എന്നിവരാണ് ഇടക്കാല കരാര്‍ ഒപ്പുവച്ച മലയാളികള്‍. ഇപ്പോഴത്തെ യുഎഇ ദേശീയ ടീമിലെ അംഗങ്ങളാണ് ബാസിലും റിസ്‌വാനും. ഇവിടെ നടക്കുന്ന ഡി20 ക്രിക്കറ്റില്‍ ഇസിബി ടീമിന്റെ നായകനുമാണ് ബാസില്‍. ഓള്‍റൗണ്ടര്‍ റിസ്‌വാനും ബാറ്റ്‌സ്മാന്‍ അലിഷാനും ടീമില്‍ അംഗങ്ങളാണ്. ഏകദിന പരമ്പരയ്ക്കായി അടുത്ത മാസം അയര്‍ലന്റ് ടീം യുഎഇയില്‍ എത്തുന്നുണ്ട്.