ദുബായില്‍ പുതിയ മെട്രോ പാത ജനുവരി 1 മുതല്‍

ദുബായ് എക്‌സ്‌പോ വേദിയിലേക്കുള്ള ‘റൂട്ട് 2020’ പാതയിലൂടെ ജനുവരി ഒന്നിന് യാത്രക്കാരുമായി മെട്രോ സര്‍വ്വീസ് നടത്തും. ആദ്യഘട്ടത്തില്‍ 4 സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുക. ജബല്‍അലി, ദ് ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, അല്‍ ഫര്‍ജാന്‍ സ്റ്റേഷനുകള്‍. ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്, ദുബായ് ഇന്‍വസ്റ്റ്‌മെന്റ് പാര്‍ക്ക്, എക്‌സ്‌പോ എന്നീ സ്റ്റേഷനുകള്‍ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്, ദുബായ് ഇന്‍വസ്റ്റ്‌മെന്റ് പാര്‍ക്ക്, എക്‌സ്‌പോ എന്നീ സ്റ്റേഷനുകള്‍ വൈകാതെ തുറക്കുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി. 15 കിലോമീറ്റര്‍ പാതയാണ് റൂട്ട് 2020. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജൂലൈ 8ന് ഉദ്ഘാടനം ചെയ്‌തെങ്കിലും യാത്രക്കാര്‍ക്കായി സര്‍വീസ് ആരംഭിച്ചിരുന്നില്ല.

അടുത്തവര്‍ഷം ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് എക്‌സ്‌പോ. ജബല്‍ അലി ഇന്റര്‍ചേഞ്ച് സ്റ്റേഷനില്‍ നിന്ന് അല്‍ ഫര്‍ജാന്‍ സ്റ്റേഷന്‍ വരെ യാത്രയ്ക്കു വേണ്ടത് 6 മിനിറ്റ്. 10 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ ഉണ്ടാകുംമണിക്കൂറില്‍ 6 സര്‍വീസുകള്‍.
പുലര്‍ച്ചെ 5ന് സര്‍വീസ് ആരംഭിച്ച് രാത്രി 12ന് അവസാനിക്കും. വ്യാഴം പുലര്‍ച്ചെ 5 മുതല്‍ രാത്രി ഒന്നുവരെയും വെള്ളി രാവിലെ 10 മുതല്‍ രാത്രി ഒന്നുവരെയും.