നിഗൂഢതകളുമായി ‘അനുരാധ Crime No.59/2019’; ഫസ്റ്റ്‌ലുക്ക് പുറത്ത്

ഇന്ദ്രജിത്ത് ,അനുസിത്താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘അനുരാധ Crime No.59/2019’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഷാന്‍ തുളസീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മലയാളസിനിമയിലെ നിരവധിപേര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
അനുസിത്താര ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന സിനിമയില്‍ പീതാംബരന്‍ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സംവിധാകനോടൊപ്പം ജോസ് തോമസ് പോളക്കല്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, അനില്‍ നെടുമങ്ങാട്, രാജേഷ് ശര്‍മ്മ, സുനില്‍ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങാളായ് വേഷമിടുന്നു. 35 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാവുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എറണാകുളം, പിറവം, ഞീഴൂര്‍ എന്നിവിടങ്ങളാണ്.