യാത്രക്കാരില്ല; ബ്രിട്ടിഷ് എയര്‍വേയ്‌സ് ദുബായ് സര്‍വീസ് നിര്‍ത്തും


അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ മതിയായ യാത്രക്കാരില്ലാത്തതിനാല്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജനുവരി മുതല്‍ നിര്‍ത്തിവയ്ക്കുന്നു.
അബുദാബി, മസ്‌കത്ത്, ജിദ്ദ, സിഡ്‌നി, ബാങ്കോക്ക്, സാന്‍ജോസ്,
പിറ്റ്‌സ്ബര്‍ഗ്, കാല്‍ഗറി, ചാള്‍സ്റ്റണ്‍, സിയോള്‍, ക്വലാലംപൂര്‍, ഒസാക, സെയ്‌ഷെല്‍സ് ഉള്‍പ്പെടെ 15 സെക്ടറുകളിലേക്കുള്ള സര്‍വീസാണ് എയര്‍ലൈന്‍ നിര്‍ത്തലാക്കുന്നത്.