രാജ്യത്തെ ടോള്‍ ബൂത്തുകള്‍ നിര്‍ത്തലാക്കും


ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കെട്ടിക്കിടന്ന് ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നതിന് മറ്റം വരുന്നു. രണ്ടു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്ത് സംവിധാനം ഇല്ലാതാക്കും, പകരം ജി പി എസ് അടിസ്ഥാനത്തിലുള്ള ടെക്‌നോ
ളജി ഉപയോഗിച്ച് ടോള്‍ പിരിക്കും. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇത് വ്യക്തമാക്കിയത്.
ഇതോടെ അഞ്ചു വര്‍ഷത്തിനകം ടോള്‍ പിരിവ് വഴിയുള്ള വരുമാനം 1,34,000 കോടി രൂപയായി വര്‍ദ്ധിക്കും. അടുത്ത വര്‍ഷം മാര്‍ച്ച് ആകുമ്പോഴേക്ക് തന്നെ ഇത് 34,000 കോടി രൂപയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു