ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ അവസാന ഫാക്ടറിയും അടച്ചുപൂട്ടുന്നു


ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. 1996 ലാണ് കമ്പനി ഇന്ത്യയില്‍ കാര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിച്ചത്. 2017ല്‍ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരുന്നു. ഇന്ത്യയിലെ അവശേഷിക്കുന്ന ഒരേയൊരു പ്ലാന്റിന്റെ പ്രവര്‍ത്തനം ഡിസംബര്‍ 25 ന് നിര്‍ത്തും.
ക്രിസ്മസിന് ഒരു ദിവസം മുമ്പ് പൂനെക്കടുത്തുള്ള തലേഗാവ് പ്ലാന്റ് അടച്ചുപൂട്ടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. തലേഗാവ് പ്ലാന്റില്‍ നിലവില്‍ 1,800 ജോലിക്കാരുണ്ട്. ഇവര്‍ക്ക് 2021 ജനുവരി വരെ ശമ്പളം ലഭിക്കും നിയമ, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ 2021 മാര്‍ച്ച് വരെ കമ്പനിയില്‍ പ്രവര്‍ത്തിക്കും.