പാറമടകളും പാര്‍പ്പിടങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്റര്‍ മതിയെന്ന് ഹൈക്കോടതി

കൊച്ചി : പാറമടകളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
പൊതു നോട്ടിസ് പുറപ്പെടുവിക്കാതെയും ബന്ധപ്പെട്ടവരെ കേൾക്കാതെയുമാണ് ഹരിത ട്രിബ്യുണലിന്റെ ഉത്തരവെന്ന് നീരീക്ഷിച്ചാണ് ഉത്തരവ് കോടതി റദ്ദാക്കിയത്.

നടപടിക്രമം പൂർത്തിയാക്കി വീണ്ടും പരിഗണിക്കാൻ കോടതി ഹരിത ട്രിബ്യൂണലിനോട് നിർദ്ദേശിച്ചു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിൽ ക്വാറികൾക്ക് പ്രവർത്തിക്കാനാണ് സർക്കാർ അനുമതിയുള്ളത്. ഈ ദൂരപരിധിയാണ് ഹരിത ടിബ്യൂണൽ 200 മീറ്ററായി ഉയർത്തിയത്.

സംസ്ഥാന സർക്കാരം ഒരു കുട്ടം പാറമട ഉടമകളൂം സമർപ്പിച്ച  ഹർജികളാണ്  ജസ്റ്റീസ് പി ബി സുരേഷ് കുമാർ പരിഗണിച്ചത്. പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടാണ് തീരുമാനമെന്നും റവന്യു അടക്കം ബസപ്പെട്ട മറ്റ് കക്ഷികളെ കേട്ടില്ലന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ ദൂരപരിധി ഉയർത്തിയതോടെ ക്വാറികളുടെ പ്രവർത്തനം സ്തംഭിച്ചെന്നും ഹർജിക്കാർ ചുണ്ടിക്കാട്ടി. പാലക്കാട്  കോരഞ്ചിറ സ്വദേശി എം ഹരിദാസൻ സമർപ്പിച്ച പരാതിയിലായിരുന്നു ഹരിത ട്രിബ്യുണലിന്റെ ഉത്തരവ്.