പിഎംസി ബാങ്കിനെ ഏറ്റെടുക്കാന്‍ ഭാരത് പെയും സെന്‍ട്രം ഗൂപ്പും

പ്രതിസന്ധിയിലായ പിഎംസി(പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപറേറ്റീവ്)ബാങ്കിനെ ഏറ്റെടുക്കാന്‍ ഭാരത് പെയും സെന്‍ട്രം ഗൂപ്പും.
ക്യുആര്‍ കോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പെയ്‌മെന്റ് ആപ്പായ ഭാരത് പേയും ധനകാര്യ കമ്പനിയായ സെന്‍ട്രം ഗ്രൂപ്പുമാണ് സംയുക്തമായി റിസര്‍വ് ബാങ്കിന് താല്‍പര്യം അറയിച്ചു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും കോര്‍പറേറ്റുകളും കോടീശ്വരന്മാരായ വ്യക്തികളും ഇതാദ്യമായാണ് ഒരു അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്കിനെ ഏറ്റെടുക്കാന്‍ രംഗത്തുവരുന്നത്. പിഎംസി ബാങ്കിനുമേലുള്ള നിയന്ത്രണങ്ങളുടെ കാലാവധി 2021 മാര്‍ച്ചുവരെ കഴിഞ്ഞ വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് നീട്ടിയിരുന്നു. ബാങ്കിനെ ഏറ്റെടുക്കാന്‍ കമ്പനികളും വ്യക്തികളുമെത്തിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ പരിശോധിക്കാനാണ് കാലാവധി നീട്ടിയതെന്നാണ് സൂചന.