വലിയ നേട്ടങ്ങള്‍ക്ക് ശമനം; ഇന്ന് ഓഹരിവിപണിയില്‍ തിരുത്തല്‍

മുംബൈ: ഓഹരിവിപണിയില്‍ ഇന്ന് തിരുത്തല്‍. ഉച്ചയായപ്പോഴേക്കും സെന്‍സെക്‌സ് 289 പോയിന്റ് തകര്‍ന്ന് 46671ലാണ് വ്യാപാരം. നിഫ്റ്റി 89 പോയിന്റും തകര്‍ന്നു 13671ലാണ് വ്യാപാരം.
ഓഹരി വിപണിയില്‍ ഇന്നു തുടക്കം മുതല്‍ തിരുത്തലായിരുന്നു. രാവിലെ 09:17ന് സെന്‍സെക്‌സ് 174.31 പോയിന്റ് അഥവാ 0.37% ഇടിഞ്ഞ് 46786.38 എന്ന നിലയിലെത്തി. നിഫ്റ്റി 56.20 പോയിന്റ് അഥവാ 0.41% താഴ്ന്ന് 13704.30 ആയി കുറഞ്ഞു. ഏകദേശം 648 ഓഹരികള്‍ ഇന്ന് മുന്നേറി. 837 ഓഹരികള്‍ ഇടിഞ്ഞു. 79 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
എല്‍ടി, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, സണ്‍ ഫാര്‍മ എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് നേട്ടം കൈവരിക്കുന്ന ഓഹരികള്‍. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഒന്‍ജിസി, ഇന്‍ഡസിന്‍സ് ബാങ്ക്, എസ്ബിഐ, എം ആന്‍ഡ് എം എന്നിവയാണ് ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തുന്ന ഓഹരികള്‍.
ഏഷ്യന്‍ വിപണി മൊത്തത്തില്‍ തിങ്കളാഴ്ച നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ് കോമ്പോസിറ്റ് 0.26 ശതമാനവും ഹാംഗ് സെംഗ് 0.67 ശതമാനവും ഇന്ന് ഇടിഞ്ഞു. ആന്റണി വേസ്റ്റ് ഹാന്‍ഡ്ലിംഗിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഇന്ന് സബ്സ്‌ക്രിപ്ഷനായി തുറക്കും.
മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് എന്നിവ അര ശതമാനം വീതം കുറഞ്ഞു. നിഫ്റ്റി ഫാര്‍മ ഒഴികെയുള്ള എല്ലാ മേഖലകളും ഇന്ന് നഷ്ടത്തിലാണ്. ബാങ്ക്, ഫിന്‍ സര്‍വീസുകള്‍, മെറ്റല്‍ മേഖലകള്‍ എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു. അതേസമയം, ഓട്ടോ സൂചിക 0.9 ശതമാനവും ഐടി ഓഹരികള്‍ 0.5 ശതമാനവും ഇടിഞ്ഞു.