വീണ്ടും കോവിഡ് ഭീതി: സെന്‍സെക്‌സില്‍ 1407 പോയന്റ് നഷ്ടം

മുംബൈ: ആറുദിവസത്തെ റാലിക്കുശേഷം ഓഹരി വിപണിയില്‍ തിരുത്തല്‍. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തില്‍ സെന്‍സെക്‌സിന് 1,406.73 പോയന്റ് നഷ്ടമായി. സെന്‍സെക്‌സ് 45,553.93 നിലവാരത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 432.10 പോയന്റ് താഴ്ന്ന് 13,328.40 ആയി.
കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചതാണ് വിപണിയെ ബാധിച്ചത്. യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയര്‍ന്നതാണ് വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കാന്‍ പ്രേരണയായി. ബിഎസ്ഇയിലെ 2381 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായി. 580 ഓഹരികള്‍ നേട്ടമുണ്ടാക്കി.
163 ഓഹരികള്‍ക്ക് മാറ്റമില്ല.
ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍, ഹിന്‍ഡാല്‍കോ, ഐഒസി ഉള്‍പ്പെട നിഫ്റ്റി 50തിലെ എല്ലാ ഓഹരികളും നഷ്ടംനേരിട്ടു.