വേഗത കൂട്ടി ബിഎസ്എന്‍എല്‍; ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ പരിഷ്‌കരിച്ചു

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ വീണ്ടും പുതുക്കി. ഐ.എസ്.പി ഈ വര്‍ഷം ഒക്ടോബറിലാണ് ഭാരത ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ അവതരിപ്പിച്ചത്. അതിനുശേഷം കൂടുതല്‍ വരിക്കാര്‍ ബിഎസ്എന്‍എല്ലിലേയ്ക്ക് എത്തിയതായാണ് വിവരം. നിലവിലുള്ള ബ്രോഡ്ബാന്‍ഡ് പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടി വേഗതയും പത്തിരട്ടി ഡാറ്റയും നല്‍കാനുള്ള പദ്ധതികളാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ 499 രൂപ, 779 രൂപ, 849 രൂപ, 949 രൂപ, 1,277 രൂപ, 1,999 രൂപ എന്നീ നിരക്കുകളിലുള്ളതാണ്.
ബിഎസ്എന്‍എല്ലില്‍ നിന്നുള്ള 499 രൂപ ഭാരത് ഫൈബര്‍ പ്ലാനിന്റെ 100 ജിബി വരെ ഡാറ്റാ 50 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യും. അതിനുശേഷം വേഗത 2 എംബിപിഎസായി കുറയും.
ങ779 രൂപ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ പ്രീമിയം പ്ലാനില്‍ 300 ജിബി വരെ ഡാറ്റ 100 എംബിപിഎസ് വേഗതയിലും അതിന് ശേഷം 5 എംബിപിഎസിലും ലഭിക്കും. 949 രൂപയുടെ ഭാരത് ഫൈബര്‍ പ്ലാന്‍ 500 ജിബി വരെ 100 എംബിപിഎസ് വേഗതയില്‍ സൗജന്യ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ പ്രീമിയത്തിനൊപ്പം ലഭിക്കും.