സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഉടന്‍ ഉത്തരവിറങ്ങും. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചച്ചാണ് സര്‍ക്കാര്‍ തീരുമാനം.
കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളുവെന്നും നിബന്ധനകളുണ്ട്.

കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകള്‍ മദ്യം വില്‍ക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.