സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. 240 രൂപ കൂടി പവന് 37,680 രൂപയായി. 30 രൂപ വര്‍ധിച്ച്‌ ഗ്രാമിന് 4710 രൂപയായി ഉയര്‍ന്നു. 20 ദിസവത്തിനിടെ 2000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അതേസമയം, ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.40ശതമാനം വര്‍ധിച്ച്‌ 1,888.76 രൂപയായി. എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.75ശതമാനം വര്‍ധിച്ച്‌ 50,678 നിലവാരത്തിലാണ് വ്യാപാരം പുരേഗമിക്കുന്നത്.