അബുദാബി: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ യു.എ.ഇ റദ്ദാക്കി.
ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നീ വിമാന കമ്പനികള്‍ അറിയിച്ചു.
യാത്ര മുടങ്ങിയവര്‍ക്ക് റീബുക്കിങ്ങിന് അവസരം ഒരുക്കിയിട്ടുണ്ടെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചു. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് വേണ്ടി സൗദി അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ഇത്തിഹാദ് എയര്‍വെയ്സ് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ ഒരാഴ്ചത്തേക്ക് എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.